Thursday, September 16, 2021
Home Gulf Saudi Arabia പരിശീലനത്തിനിടെ സൗദി പാരച്യൂട്ട് വിദഗ്ധന്‍ വീണു മരിച്ചു

പരിശീലനത്തിനിടെ സൗദി പാരച്യൂട്ട് വിദഗ്ധന്‍ വീണു മരിച്ചു

തായിഫ്: പരിശീലനത്തിനിടെ ഉണ്ടായ അപകടത്തില്‍ സൗദിയിലെ പാരച്യൂട്ട് വിദഗ്ദന്‍ മരിച്ചു. പാരാഗ്ലൈഡറും പരിശീലകനുമായ അമിന്‍ മുത്തൈര്‍ അല്‍സുഫ്യാനിയാണ് മരിച്ചത്. അല്‍ ഹദ പര്‍വതത്തിന്റെ മുകളില്‍ നിന്ന് പറന്നിറങ്ങാനുളള ശ്രമത്തിനിടെ മോശം കാലാവസ്ഥയെ തുടന്ന് പാരച്യൂട്ട നിലംപതിക്കുകയായിരുന്നു. ശക്തമായ കാറ്റില്‍ പാരച്യൂട്ട് നിയന്ത്രിക്കാന്‍ കഴിയാത്തതായിരുന്നു അപകട കാരണം. സുരക്ഷിത മേഖലയില്‍ നിന്ന് വിദൂര പ്രദേശത്താണ് പാരച്യൂട്ട് നിലംപതിച്ചത്. പാരച്യൂട്ട അപ്രത്യക്ഷമായതോടെ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് പ്രദേശവാസികളും സുരക്ഷാ സേനയും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മാസങ്ങള്‍ക്ക് മുമ്പ് ഇതേ പ്രദേശത്ത് സുഫിയാനി വിജയകരമായി പാരച്യൂട്ട് പറത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത്. ഹജ്ജ് അവധി കഴിഞ്ഞ് വിവാഹിതനാകാന്‍ തയ്യാറെടുക്കുകയായിരുന്നു സുഫിയാനി. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ആരാധകരുളള വ്യക്തിയാണ് സുഫിയാനി.

Most Popular