Thursday, June 17, 2021
Home Gulf Saudi Arabia തങ്ങള്‍ക്കെതിരേ ഇസ്രായേല്‍ വേട്ടപ്പട്ടികളെ തുറന്നുവിട്ടിരിക്കുന്നു; ഇസ്രായേലിനെതിരേ ഞെട്ടിക്കുന്ന പ്രതികരണവുമായി സൗദി

തങ്ങള്‍ക്കെതിരേ ഇസ്രായേല്‍ വേട്ടപ്പട്ടികളെ തുറന്നുവിട്ടിരിക്കുന്നു; ഇസ്രായേലിനെതിരേ ഞെട്ടിക്കുന്ന പ്രതികരണവുമായി സൗദി

റിയാദ്: അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ സൗദി അറേബ്യയെ കടന്നാക്രമിക്കാന്‍ തങ്ങളുടെ വേട്ടപ്പട്ടികളെ ഇസ്രായേല്‍ കയറൂരി വിടുകയാണെന്ന് തുര്‍ക്കി ബിന്‍ ഫൈസല്‍ ആല്‍ സൗദ് രാജകുമാരന്‍. മനാമ സെക്യൂരിറ്റി ഡയലോഗ് സമ്മേളനത്തിലാണ് അദ്ദേഹം ഇസ്രായേലിനെതിരെ ആഞ്ഞടിച്ചത്. പൊതുവേ ഇസ്രായേലിനോട് മൃദുസമീപനം സ്വീകരിക്കുന്ന സൗദിയുടെ തുറന്നുപറച്ചില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അ്മ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ മുഖമുദ്ര കാപട്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ അധിനിവേശം തുടരുന്ന ഇസ്രായേല്‍ അറബ് രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. അവരുടെ പക്കല്‍ ആണവായുധ ശേഖരമുണ്ട്.

തങ്ങളെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന രക്തദാഹികളായ കൊലയാളികളാല്‍ ചുറ്റപ്പെട്ട, നിലനില്‍പിന് ഭീഷണി നേരിടുന്ന ചെറുരാജ്യമാണ് തങ്ങളെന്ന് ഇസ്രായേല്‍ വാദിക്കുന്നു. അതേസമയം, ആയിരക്കണക്കിന് ഫലസ്തീനികളെയാണ് ഇസ്രായേല്‍ തടങ്കല്‍പാളയങ്ങളില്‍ അടച്ചിരിക്കുന്നത്. അവരുടെ ഭൂമി കവര്‍ന്നിരിക്കുകയാണ്. തുറന്ന മുറിവിന് വേദനസംഹാരികള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയില്ല. അറബ് സമാധാന പദ്ധതി ഇസ്രായേല്‍ അംഗീകരിക്കണം. ഇറാനെ ഒരുമിച്ച് ചെറുക്കാനുള്ള ഏക മാര്‍ഗം ഇതാണെന്നും തുര്‍ക് അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

മനാമ ഡയലോഗില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുത്ത ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാഫി അശ്‌കെനാസി സൗദിയുടെ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ചു. മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല സൗദിയുടെ പ്രതികരണം എന്ന് അദ്ദേഹം പറഞ്ഞു.

Saudi prince strongly criticises Israel at Bahrain summit

Most Popular