Sunday, August 1, 2021
Home Gulf Saudi Arabia കോവിഡ്: സൗദിയില്‍ സ്വകാര്യ സ്‌കൂളുകള്‍ ഫീസ് പകുതിയാക്കി

കോവിഡ്: സൗദിയില്‍ സ്വകാര്യ സ്‌കൂളുകള്‍ ഫീസ് പകുതിയാക്കി

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ സ്‌കൂളുകള്‍ ഫീസ് പകുതിയാക്കി കുറച്ചു. 186 സ്വകാര്യ സ്‌കൂളുകളാണ് പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യ സെമസ്റ്ററിലെ ഫീസ് കുറച്ചത്. സൗദി അറേബ്യയുടെ വടക്കന്‍ പ്രദേശമായ തബുക്കിലുള്ള 30,000 വിദ്യാര്‍ഥികള്‍ക്ക് ഈ ഇളവിന്റെ പ്രയോജനം ലഭിക്കും ഏകദേശം 90 ദശലക്ഷം സൗദി റിയാല്‍ ഇതുവഴി രക്ഷിതാക്കള്‍ക്ക് ലാഭിക്കാം.

കൊവിഡ് മൂലം രക്ഷിതാക്കള്‍ക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക ആഘാതം ലഘൂകരിക്കാന്‍ സഹായിക്കുന്നതിനാണ് സ്‌കൂളുകള്‍ ഫീസ് കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് തബൂക്ക് വിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി. കിന്റര്‍ ഗാര്‍ഡനുകള്‍ക്കും ഫീസിളിവ് ബാധകമാണെന്ന് തബൂക്ക് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അല്‍ ഉമരി വ്യക്തമാക്കി.

ആഗസ്ത് 30ന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യ ഏഴ് ആഴ്ചകള്‍ വിദൂര വിദ്യാഭ്യാസം വഴിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ഷെയ്ഖ് പറഞ്ഞിരുന്നു.

Most Popular