
അറബ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായി സൗദി അറേബ്യ
റിയാദ്: അറബ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായി സൗദി അറേബ്യ. സിഇഒ വേള്‍ഡ് മാസികയുടെ വാര്‍ഷിക റാങ്കിംഗ് പ്രകാരമാണ് സൗദി അറേബ്യ അറബ് ലോകത്തിന്റെ തലപ്പെത്തിത്തിയത്. അതോടൊപ്പം ലോകത്തെ ശക്തമായ രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് സൗദി. കാനഡ, തുര്‍ക്കി, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്, സ്പെയിന്, ഇറാന്, ഗ്രീസ്, ഉക്രെയ്ന്, ഈജിപ്ത്, ബ്രസീല്‍ തുടങ്ങി 179 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യ മുന്നിലാണ്.
അതേസമയം 2021ലെ ലോകത്തിലെ ഏറ്റവും ശക്തിയേറിയ രാജ്യമെന്ന സ്ഥാനം അമേരിക്ക നിലനിര്‍ത്തി. ചൈനയും റഷ്യയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. പട്ടികയില്‍ അടുത്തത് ഇന്ത്യ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയാണ്. ജര്‍മ്മനി കഴിഞ്ഞുള്ള രണ്ട് സ്ഥാനങ്ങള്‍ യുണൈറ്റഡ് കിംഗ്ഡവും ജപ്പാനുമാണ്. ദക്ഷിണ കൊറിയ ഒമ്പതാം സ്ഥാനത്താണ്. അതേസമയം ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയില്‍ ഇസ്രായേല്‍ പത്താം സ്ഥാനത്താണ്. സ്ലൊവേനിയ, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, സ്ലൊവാക്യ എന്നിവയാണ് താഴെയുള്ള അഞ്ച് രാജ്യങ്ങള്‍.
രാഷ്ട്രീയ സ്ഥിരത, സാമ്പത്തിക ആഘാതം, പ്രതിരോധ ബജറ്റ്, സംസ്ഥാന ആയുധങ്ങള്‍, ശാസ്ത്രീയ കൂട്ടുകെട്ടുകള്‍, സൈനിക ശക്തി, ആഗോള സ്വാധീനം എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സിഇവേര്ഡ് റാങ്കിംഗ്.