Friday, May 14, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ബാധിച്ച് 11 പേര്‍ കൂടി മരിച്ചു; ഇന്ന് 189 പേര്‍ക്ക് രോഗബാധ

സൗദിയില്‍ കോവിഡ് ബാധിച്ച് 11 പേര്‍ കൂടി മരിച്ചു; ഇന്ന് 189 പേര്‍ക്ക് രോഗബാധ

ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 189 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 190 പേരുടെ അസുഖം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിനൊന്ന് രോഗികളാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ റിയാദ് പ്രവിശ്യയിലാണ്. 52. മക്കയില്‍ 38, കിഴക്കന്‍ പ്രവിശ്യയില്‍ 32, മദീനയില്‍ 30, അല്‍ ഖസീമില്‍ 9, അസീറില്‍ 9, തബൂക്കില്‍ 4, അല്‍ ബാഹയില്‍ 4, നജ്റാനില്‍ 3, അല്‍ ജൗഫില്‍ 3, ഹായിലില്‍ 3, ജിസാനില്‍ 1, ഉത്തര അതിര്‍ത്തിയില്‍ ഒന്ന് എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. നിലവില്‍ 2958 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 380 പേരുടെ നില ഗുരുതരമാണ്.

Most Popular