Monday, April 12, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് കേസുകളില്‍ കുറവ്; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1,257 പേര്‍ക്കു മാത്രം

സൗദിയില്‍ കോവിഡ് കേസുകളില്‍ കുറവ്; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1,257 പേര്‍ക്കു മാത്രം

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,439 പേര്‍ കോവിഡ് മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 32 പേര്‍ മരണപ്പെടുകയും 1,257 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

33,270 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,824 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,199 ആയും വൈറസ് ബാധിതര്‍ 289,947 ആയും ഉയര്‍ന്നിട്ടുണ്ട്.

ഇന്ന് 1,439 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 253,478 ആയും ഉയര്‍ന്നു.


 

Most Popular