Wednesday, August 4, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 1,413 പേര്‍ക്ക് കോവിഡ്; 31 മരണം കൂടി

സൗദിയില്‍ ഇന്ന് 1,413 പേര്‍ക്ക് കോവിഡ്; 31 മരണം കൂടി

റിയാദ്: സൗദിയില്‍ ഇന്ന് 1,413 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീരിച്ച കേസുകളുടെ എണ്ണം 297,315 ആയി. 24 മണിക്കൂറിനിടെ 1528 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 264,487 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 29,459 പേരാണ്. 1,766 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, ഇന്ന് 31 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 3,369 ആയി.

Most Popular