Saturday, April 10, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 1469 പേര്‍ക്ക് കോവിഡ്; 37 മരണം

സൗദിയില്‍ ഇന്ന് 1469 പേര്‍ക്ക് കോവിഡ്; 37 മരണം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1492 പേര്‍ കൂടി കോവിഡ് രോഗമുക്തരായി. 24 മണിക്കൂറിനിടെ 1469 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 37 പേര്‍ മരിക്കുകയും ചെയ്തു.

ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 250440 ആയി. രോഗബാധിതരുടെ എണ്ണം 287262 ഉം മരിച്ചവരുടെ എണ്ണം 3130 ഉം ആയി ഉയര്‍ന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 33692 പേരില്‍ 1828 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്.

രോഗലക്ഷണങ്ങള്‍ പ്രകടമാവാത്തവരും സമ്പര്‍ക്ക സാധ്യതയുള്ളവരുമായ സ്വദേശികളും വിദേശികളും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. പരിശോധനയ്ക്കായി ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രങ്ങളില്‍ ഇന്ന് നിരവധി പേര്‍ എത്തിയിരുന്നു.

Most Popular