റിയാദ്: സൗദിയില്‍ ഇന്ന് 357 പേര്‍ക്ക് കൂട കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 345,232 ആയി. ഇന്ന് 17 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 5,313 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,228 പേരാണ്. 784 പേര് തീവ്രപരിചരണത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 361 പേര് കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 331,691 ആയി.