Saturday, July 31, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 27 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 27 പേര്‍ കൂടി മരിച്ചു

സൗദി: സൗദിയില്‍ ഇന്ന് 483 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,29,754 ആയി. ഇന്ന് 1,009 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ സൗദിയില്‍ ആകെ രോഗമുക്തി നേടിയവര്‍ 310,439 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 14,830 പേരാണ്. 1,138 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 27 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 4,485 ആയി.

Most Popular