Saturday, May 15, 2021
Home Gulf Saudi Arabia സൗദി അറേബ്യയില്‍ ഇന്ന് 2945 പേര്‍ക്ക് കോവിഡ് മുക്തി; 27 മരണം

സൗദി അറേബ്യയില്‍ ഇന്ന് 2945 പേര്‍ക്ക് കോവിഡ് മുക്തി; 27 മരണം

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 2945 പേര്‍ കൂടി കോവിഡ് മുക്തരായി. 27 പേര്‍ മരിക്കുകയും 1759 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഹുഫൂഫ് (160), മക്ക (122), റിയാദ് (108) എന്നീ നഗരങ്ങളിലാണ് ഇന്ന് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത്.

വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 41,205 പേരില്‍ 2,063 പേരുടെ നില ഗുരുതരമാണ്. ഇതോടെ മൊത്തം മരണ സംഖ്യ 2,816 ഉം രോഗബാധിതര്‍ 2,72,590 ഉം ആയി ഉയര്‍ന്നു. 2,28,569 ആണ് കോവിഡ് മുക്തരുടെ എണ്ണം.

saudi reported 2945 covid positive cases today

Most Popular