സൗദിയില്‍ ഇന്ന് 335 പേര്‍ക്ക് കൂടി കോവിഡ്; നാലു മരണം

Saudi Arabia Covid19 - Covid19 Restrictions - Gulf Malayaly

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 335 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 323 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊത്തം മരണസംഖ്യ 6470 ആയി. ഗുരുതരാവസ്ഥയിലുള്ള 486 പേരടക്കം ആക്ടീവ് കേസുകള്‍ 2463 ആണ്. മൊത്തം രോഗബാധിതരായ 3,75,668 പേരില്‍ 3,66,735 പേര്‍ രോഗമുക്തി നേടി.

വിവിധ പ്രവിശ്യകളിലെ രോഗ ബാധ

റിയാദ്- 163
കിഴക്കന്‍ പ്രവിശ്യ- 63
മക്ക- 52
അല്‍ഖസീം- 15
അല്‍ബാഹ-രണ്ട്
മദീന- അഞ്ച്
അസീര്‍-10
തബൂക്ക്- രണ്ട്
അല്‍ ജൗഫ്- ആറ്
നജ്‌റാന്‍-എട്ട്
ഹായില്‍- നാല്
ഉത്തര അതിര്‍ത്തി- രണ്ട്
ജിസാന്‍- മൂന്ന്