Sunday, July 25, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 34 പേര്‍ മരിച്ചു; 3092 പേര്‍ രോഗമുക്തരായി

സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 34 പേര്‍ മരിച്ചു; 3092 പേര്‍ രോഗമുക്തരായി

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 3092 പേര്‍ കോവിഡ് മുക്തരായി. 34 പേരാണ് മരിച്ചത്. 2238 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 260394 ആയും മരിച്ചവരുടെ എണ്ണം 2635 ആയും ഉയര്‍ന്നു. 213490 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ചികിത്സയിലുള്ള 44269 പേരില്‍ 2170 പേരുടെ നില ഗുരുതരമാണ്. 30 ലക്ഷം പേര്‍ക്ക് ഇതുവരെ കോവിഡ് പരിശോധന നടത്തി.

അന്തരീക്ഷ താപനില കൂടിയതിനാല്‍ കോവിഡ് കുറയുമെന്നത് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ബലി പെരുന്നാള്‍ ദിനങ്ങളിലും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

SAUDI REPORTED 34 COVID DEATH TODAY

Most Popular