Monday, September 27, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 35 പേര്‍ കൂടി മരിച്ചു

സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 35 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 35 പേര്‍ കൂടി മരിച്ചു. 1775 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 1402 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 34,082 ആണ്. ഇവരില്‍ 1,915 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. മൊത്തം രോഗമുക്തരുടെ എണ്ണം 2,47,089 ആയി. രോഗബാധിതരുടെ എണ്ണം 2,84,226 ആയും മരിച്ചവരുടെ എണ്ണം 3,055 ആയും ഉയര്‍ന്നു

Most Popular