Saturday, April 17, 2021
Home Gulf Saudi Arabia സൗദിയില്‍ 36 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

സൗദിയില്‍ 36 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

റിയാദ്: സൗദിയില്‍ ഇന്ന് 1,363 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 36 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 302,686ഉം മരണം 3,506ഉം ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 25,089 പേരാണ്. 1,725 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,180 പേര്‍ കൂടി കൊവിഡില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 274,091 ആയി.

saudi reported 36 covid death today

Most Popular