Sunday, April 18, 2021
Home Gulf Saudi Arabia സൗദിയില്‍ 24 മണിക്കൂറിനിടെ 436 പേര്‍ക്ക് കോവിഡ്; 17 മരണം

സൗദിയില്‍ 24 മണിക്കൂറിനിടെ 436 പേര്‍ക്ക് കോവിഡ്; 17 മരണം

ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 436 പേരുടെ കോവിഡ് ഭേദമായി. 381 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. പതിനേഴ് പേര്‍ മരിച്ചു. മദീനയില്‍ 72, മക്ക 49, റിയാദ് 37, യാമ്പു 22, ജിദ്ദ 18, ഹുഫൂഫ് 15 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

7,928 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 755 പേരുടെ നില ഗുരുതരമാണ്. 3,48,037 പേര്‍ക്കാണ് ഇതേവരെ അസുഖം ബാധിച്ചത്. അതില്‍ 334,672 പേരുടെ അസുഖം ഭേദമായി. ആകെ മരണം 5,437 ആണ്.


 

Most Popular