Saturday, July 24, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് കോവിഡ് സ്ഥീരികരിച്ചത് 603 പേര്‍ക്കു മാത്രം; 903 പേര്‍ രോഗമുക്തി നേടി

സൗദിയില്‍ ഇന്ന് കോവിഡ് സ്ഥീരികരിച്ചത് 603 പേര്‍ക്കു മാത്രം; 903 പേര്‍ രോഗമുക്തി നേടി

റിയാദ്: സൗദിയില്‍ ഇന്ന് 603 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,25,050 ആയി. ഇന്ന് 903 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,01,836 ആയി.

സൗദിയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,974 ആയി. 1,343 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ സൗദിയിലെ ആകെ കോവിഡ് മരണം 4,240 ആയി.

Most Popular