Saturday, September 25, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 768 പേര്‍ക്ക് കോവിഡ്; 886 പേര്‍ രോഗമുക്തരായി

സൗദിയില്‍ ഇന്ന് 768 പേര്‍ക്ക് കോവിഡ്; 886 പേര്‍ രോഗമുക്തരായി

റിയാദ്: സൗദി അറേബ്യയില്‍ 886 പേര്‍ കൂടി ഇന്ന് കോവിഡ് മുക്തരായി. 768 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച് 26 പേര്‍ മരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 3,21,456 ആയും മരണ സംഖ്യ 4,107 ആയും ഉയര്‍ന്നു. 2,97,623 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.

വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 19,726 പേരില്‍ 1,430 പേരുടെ നില ഗുരുതരമാണ്.

Most Popular