Sunday, June 20, 2021
Home Gulf Saudi Arabia യമന്‍ സയാമീസ് ഇരട്ടകളെ റിയാദിലെത്തിക്കാന്‍ സൗദി ഭരണാധികാരിയുടെ നിര്‍ദേശം

യമന്‍ സയാമീസ് ഇരട്ടകളെ റിയാദിലെത്തിക്കാന്‍ സൗദി ഭരണാധികാരിയുടെ നിര്‍ദേശം

ജിദ്ദ: യമന്‍ സയാമീസ് ഇരട്ടകളായ യൂസുഫിനെയും യാസീനെയും റിയാദിലെത്തിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം. വിദഗ്ധ ആരോഗ്യ പരിശോധനക്ക് വിധേയമാക്കാനും സാധ്യമാണെങ്കില്‍ വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കാനും വേണ്ടിയാണ് യമന്‍ സയാമീസ് ഇരട്ടകളെ നാഷനല്‍ ഗാര്‍ഡിനു കീഴിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെത്തിക്കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചത്. കിങ്ങ് സല്‍മാന്‍ റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറും സയാമീസ് ശസ്ത്രക്രിയ മെഡിക്കല്‍ സംഘം മേധാവിയുമായ ഡോ. അബ്ദുല്ല അല്‍റബീഅയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തും ലോകത്തുള്ളവരോടും സൗദി അറേബ്യ കാണിക്കുന്ന മാനുഷിക നിലപാടുകള്‍ വ്യക്തമാക്കുന്നതാണ് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശമെന്ന് ഡോ. അല്‍റബീഅ പറഞ്ഞു. അതിനു കീഴില്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യസേവനത്തിന്റെ തുടര്‍ച്ചയാണിതെന്നും ദിവസങ്ങള്‍ക്കുള്ളില്‍ യമന്‍ സയാമീസുകള്‍ റിയാദിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. അല്‍റബീഅ പറഞ്ഞു.

Most Popular