Sunday, July 25, 2021
Home Newsfeed സൗദിയില്‍ നാല്‍പ്പത് വയസ്സിന് മുകളില്‍ രണ്ടാം ഡോസ് വാക്‌സിന്‍

സൗദിയില്‍ നാല്‍പ്പത് വയസ്സിന് മുകളില്‍ രണ്ടാം ഡോസ് വാക്‌സിന്‍

റിയാദ്: നാല്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വാക്സിന്‍ ലഭിക്കാന്‍ സിഹതീ ആപ്പ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി പറഞ്ഞു.

എന്നാല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ സ്ഥിരതയുണ്ട്. ഇത് സന്തോഷകരമായ കാര്യമാണ്.
മഹാമാരിയില്‍ നിന്ന് പുറത്തുകടക്കാനുള്ള ദിശയില്‍ ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് ഇതിനകം മുന്നൂറു കോടിയിലേറെ ഡോസ് വാക്സിന്‍ വിതരണം ചെയ്തിട്ടുണ്ട്. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച് രണ്ടാഴ്ചക്കു ശേഷം തന്നെ പ്രതിരോധ ശേഷി രൂപപ്പെടും. ബൂസ്റ്റര്‍ എന്നോണമാണ് രണ്ടാം ഡോസ് വാക്സിന്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Most Popular