Saturday, April 17, 2021
Home Gulf Saudi Arabia സൗദിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചില്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് ഫാമിലി വിസിറ്റ് വിസകള്‍ ഇഷ്യു ചെയ്തു തുടങ്ങി

സൗദിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചില്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് ഫാമിലി വിസിറ്റ് വിസകള്‍ ഇഷ്യു ചെയ്തു തുടങ്ങി

ജിദ്ദ: ഇന്ത്യയില്‍നിന്ന് സൗദിയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുമ്പോഴും ഫാമിലി വിസകള്‍ ഇഷ്യു ചെയ്യുന്നുണ്ടെന്ന് റിപോര്‍ട്ട്. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ അടുത്ത ദിവസം തന്നെ ഇപ്പോള്‍ വിസ ലഭിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി തന്നെ ചേംബര്‍ അറ്റസ്റ്റേഷനും പൂര്‍ത്തിയാക്കാം.

ഡല്‍ഹിയിലെ സൗദി റോയല്‍ എംബസിയില്‍നിന്ന് മാത്രമാണ് വിസ സ്റ്റാമ്പ് ചെയ്യുന്നത്. മുംബൈ കോണ്‍സുലേറ്റില്‍ സ്റ്റാമ്പിങ് തുടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ക്ക് ഫാമലി വിസിറ്റ് വിസ ഇഷ്യൂ ചെയ്തിട്ടുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിംഗ് മാത്രമാണ് കഴിഞ്ഞ മാസം ആദ്യംവരെ നടന്നിരുന്നത്.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വിസ് നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ വിസ സ്റ്റാമ്പ് ചെയ്തു കിട്ടുന്നവര്‍ ബഹ്റൈന്‍, ഒമാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴി വരേണ്ടിവരും.

വിസ ലഭിച്ചവര്‍ യുഎഇയില്‍നിന്ന് സൗദിയിലേക്കുള്ള വിമാന സര്‍വീസെങ്കിലും ആരംഭിക്കുന്നതിനായി കാത്തിരിപ്പാണ്. അതിനിടെ, സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഏതു സമയത്തും പുനരാരംഭിക്കാനിടയുണ്ടെന്ന പ്രതീക്ഷയും ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്നുണ്ട്.

നേരത്തെയുണ്ടായിരുന്ന അതേ ഫീസും സമയക്രമവും അനുസരിച്ചാണ് വിസാ സ്റ്റാമ്പിങ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതെങ്കിലും സമര്‍പ്പിക്കുന്ന പാസ്പോര്‍ട്ടും അനുബന്ധ രേഖകളും അംഗീകൃത കേന്ദ്രത്തില്‍ നിന്ന് സ്റ്റെറിലൈസ് ചെയ്തതായിരിക്കണമെന്ന നിബന്ധനയുണ്ട്. അതിനുവേണ്ടിയുള്ള ഫീസ് അധികമായി നല്‍കേണ്ടി വരും. ഒരു പാസ്പോര്‍ട്ട് സ്റ്റെറിലൈസ് ചെയ്യാന്‍ 505 രൂപയാണ് ഫീസ്. മറ്റ് രേഖകളുടെ കാര്യത്തില്‍ പേജൊന്നിന് 107 രൂപ വീതവും നല്‍കണം.
ALSO WATCH

Most Popular