Saturday, May 15, 2021
Home Gulf Saudi Arabia ഹ്രസ്വകാലത്തേക്കുള്ള വിസിറ്റ് വിസ അനുവദിക്കാന്‍ സൗദി തീരുമാനം

ഹ്രസ്വകാലത്തേക്കുള്ള വിസിറ്റ് വിസ അനുവദിക്കാന്‍ സൗദി തീരുമാനം

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിന് വിദേശികള്‍ക്ക് ഹ്രസ്വകാലാവധിയുള്ള വിസിറ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം. വിസിറ്റ്, ഹജ്, ട്രാന്‍സിറ്റ് വിസാ ഘടനാ ഷെഡ്യൂളില്‍ വരുത്തിയ ഭേദഗതി ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറാ പത്രത്തില്‍ പരസ്യപ്പെടുത്തി.

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കുള്ള വിസിറ്റ് വിസകളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിമാന, കപ്പല്‍, കര മാര്‍ഗം സൗദിയിലൂടെ ട്രാന്‍സിറ്റ് ആയി സഞ്ചരിക്കുന്നവര്‍ക്കെല്ലാം 48 മണിക്കൂര്‍ 96 മണിക്കൂര്‍ കാലാവധിയുള്ള വിസിറ്റ് വിസകള്‍ അനുവദിക്കും. 48 മണിക്കൂര്‍ കാലാവധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂര്‍ കാലാവധിയുള്ള വിസക്ക് 300 റിയാലുമാണ് ഫീസ്.

വിസിറ്റ്, ഹജ്, ട്രാന്‍സിറ്റ് വിസാ ഘടനാ ഷെഡ്യൂളില്‍ ഭേദഗതി വരുത്തി ഹ്രസ്വകാല വിസിറ്റ് വിസകള്‍ അനുവദിക്കാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.


 

Most Popular