Tuesday, September 21, 2021
Home Gulf Saudi Arabia സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു

സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ടു മലയാളികള്‍ കൂടി മരിച്ചു. ജിദ്ദയില്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി കുന്നുവിള തോമസ് ജോണും(54) റിയാദില്‍ മലപ്പുറം കോട്ടപ്പടി സ്വദേശി മച്ചിങ്ങല്‍ നജീബും(50) ആണ് മരിച്ചത്.

കൊവിഡ് ബാധിച്ച് മൂന്ന് ആഴ്ചകളോളമായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ജോണ്‍. 17 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ സനാഇയയിലെ ഒരു കാര്‍പ്പറ്റ് നിര്‍മാണ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: എം. യോഹന്നാന്‍, മാതാവ്: ബേബി യോഹന്നാന്‍, ഭാര്യ: സുനു തോമസ്, മക്കള്‍: ജൂലി തോമസ് (ഡിഗ്രി വിദ്യാര്‍ത്ഥിനി), ജൂബി തോമസ് (പ്ലസ് ടൂ വിദ്യാര്‍ത്ഥിനി). നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കുമെന്ന് നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കമ്പനി അധികൃതര്‍ അറിയിച്ചു.

നജീബ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ റിയാദിലെ ആശുപത്രിയിലാണു മരിച്ചത്. നാലുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരേതനായ തിരികൊട്ടില്‍ കോയയുടെയും മൈമൂനത്തിന്റെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കള്‍: ജഹാന ഷെറിന്‍, ജസീം, ജാഹിസ്. സഹോദരങ്ങള്‍: ഹമീദ് (റിയാദ്), നസീമ, റജീന. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി നേതാവ് അഷ്‌റഫ് വേങ്ങാട്ട്, വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി എന്നിവര്‍ രംഗത്തുണ്ട്.

Most Popular