Wednesday, June 23, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു

സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു

റിയാദ്: സൗദിയിലെ റിയാദിലും അല്‍ഖര്‍ജിലുമായി കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. അല്‍ഖര്‍ജില്‍ കാസര്‍ഗോഡ് മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുള്ള (55) ആണ് മരിച്ചത്. അല്‍ഖര്‍ജിലെ റസ്റ്റോറന്റിലെ ജീവനക്കാരന്‍ ആയിരുന്നു. അബ്ദുള്ള ഹാജി, ആയിഷ ദമ്പതികളുടെ മകനാണ്. ദൈനാബി ആണ് ഭാര്യ. ശബീബ, ഷഹല, ഷാബു മക്കളാണ്.

അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.

കൊല്ലം കണ്ണനല്ലൂര്‍ ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ (50) റിയാദിലെ അല്‍ഹമ്മാദി ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: സാജിദ. മക്കള്‍: ഫാത്തിമ, സഫ്ന. കോവിഡ് ബാധിച്ച് പത്ത് ദിവസമായി അല്‍ഹമ്മാദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ ഹബീബ് ഷാനവാസ്, ബന്ധുക്കളും നാട്ടുകാരുമായ നവാസ് ഖാന്‍, നാസറുദ്ദീന്‍ എന്നിവരെ സഹായിക്കാന്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റാഫി കൂട്ടായി, അലക്സ് കൊട്ടാരക്കര (ഒഐസിസി) എന്നിവര്‍ രംഗത്തുണ്ട്.

Most Popular