Monday, July 26, 2021
Home Gulf Saudi Arabia സൗദിയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

സൗദിയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: സൗദിയിലെ അല്‍ഖര്‍ജില്‍ മലയാളികൊവിഡ് ബാധിച്ചുമരിച്ചു. തിരുവനന്തപുരം മംഗലപുരം സ്വദേശി വിളയില്‍ പുത്തന്‍വീട്ടില്‍ ഫസലുദീന്‍ (54) ആണ് മരിച്ചത്. അല്‍ഖര്‍ജ് മോഡേണ്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ യൂനിവേഴ്‌സല്‍ പ്രൊജക്റ്റ്‌സ് കമ്പനിയില്‍ ജീവനക്കാരന്‍ ആയിരുന്നു. പിതാവ്: മുഹമ്മദ് ഖാദര്‍. മാതാവ്: ജമീല ബീവി. ഭാര്യ: അനീസ ബീവി. മകള്‍: ഹസീന. മരുമകന്‍: സനീഷ്. അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കമ്പനി അധികൃതരും അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിങ്ങും രംഗത്തുണ്ട്.

 

Most Popular