
ഉംറ തീര്‍ത്ഥാടകരോട് കോവിഡ് വാക്സിന് സ്വീകരിക്കാന്‍ നിര്‍ദേശം
HIGHLIGHTS
ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കൊറോണ വൈറസ് പടരാതിരിക്കാന്‍ എല്ലാ പ്രതിരോധ പ്രോട്ടോക്കോളുകളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സൗദി: ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊറോണ വൈറസ് വാക്സിന് സ്വീകരിക്കുന്നത് ഉചിതമാണെന്ന് സൗദി അറേബ്യയുടെ ഹജ്ജ്-ഉംറ മന്ത്രി മുഹമ്മദ് സലേഹ് ബെന്റന്‍ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കൊറോണ വൈറസ് പടരാതിരിക്കാന്‍ എല്ലാ പ്രതിരോധ പ്രോട്ടോക്കോളുകളും സ്വീകരിക്കുന്നുണ്ടെന്നും ഉംറ തീര്‍ത്ഥാടനം സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, മാസ്ക് ധരിക്കുക അടക്കമുള്ള എല്ലാ മുന്‍കരുതല്‍ പ്രതിരോധ നടപടികളും ഉം തീര്‍ത്ഥാടകര്‍ പാലിക്കേണ്ടതാണ്. അതോടൊപ്പം ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള പ്രായപരിധിയും ഘടകമാണ്.