Sunday, July 25, 2021
Home Gulf Saudi Arabia സൗദിയിലേക്കുള്ള പ്രവാസികളുടെ മടക്കം ഉടന്‍ ആരംഭിക്കും; ഏഴ് ദിവസം ക്വാറന്റീന്‍

സൗദിയിലേക്കുള്ള പ്രവാസികളുടെ മടക്കം ഉടന്‍ ആരംഭിക്കും; ഏഴ് ദിവസം ക്വാറന്റീന്‍

റിയാദ്: കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാന്‍ സൗദി അറേബ്യ ഒരുക്കം തുടങ്ങി. വിദേശത്തു കഴിയുന്നവരെ സൗദിയിലേക്ക് മടക്കി കൊണ്ടുവരും. ഇതിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറപ്പെടുവിച്ചു. ആഗസ്ത് 16ന് ജിഎസിഎ എയര്‍ലൈന്‍സുകള്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് വിശദാംശങ്ങളുളളത്. സൗദിയിലേക്ക് മടങ്ങിയെത്തുന്നവര്‍ സമര്‍പ്പിക്കേണ്ട ഡിസ്‌ക്ലൈമര്‍ ഫോമിന്റെ മാതൃകയും സര്‍ക്കുലറിനോടൊപ്പം പ്രസിദ്ധീകരിച്ചു.

GACCA-DISCLAMER-FORM

സൗദിയിലെത്തിച്ചേരുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് ഹെല്‍ത്ത് ഡിസ്‌ക്ലൈമര്‍ ഫോം വിതരണം ചെയ്തിരിക്കണം. പൂര്‍പ്പിച്ച ഫോം എയര്‍പോര്‍ട്ട് ഹെല്‍ത് കണ്‍ട്രോള്‍ സെന്ററില്‍ സമര്‍പ്പിക്കണമെന്നും വിമാന കമ്പനികള്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

യാത്രക്കാര്‍ എത്തിച്ചേര്‍ന്ന് എട്ട് മണിക്കൂറിനകം തത്മന്‍ അപ്ലിക്കേഷനില്‍ ക്വാറന്റീനില്‍ കഴിയുന്ന സ്ഥലം രേഖപ്പെടുത്തണം. തവക്കല്‍നാ ആപ്ലിക്കേഷനിലും രജിസ്റ്റര്‍ ചെയ്യണം. ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം. മൂന്നുദിവസത്തിനകം പിസിആര്‍ ടെസ്റ്റിന് വിധേയനാകണം. കോവിഡ് പ്രൊട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും ഹെല്‍ത്ത് ഡിസ്‌ക്ലൈമര്‍ ഫോമില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Most Popular