Sunday, July 25, 2021
Home Gulf Saudi Arabia സൗദിയില്‍ വയനാട് സ്വദേശി കൊവിഡ് ബാധിച്ചുമരിച്ചു

സൗദിയില്‍ വയനാട് സ്വദേശി കൊവിഡ് ബാധിച്ചുമരിച്ചു

വാദി ദവാസിര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയിലെ വാദി ദവാസിറില്‍ നിര്യാതനായി. വയനാട് കോറം സ്വദേശി കോരന്‍ കുന്നന്‍ നൗഫല്‍ (36) ആണ് മരിച്ചത്. വാദി നുവൈമയില്‍ ദല്ലക്ക് സമീപം ബഖാലയില്‍ ജോലി ചെയ്യുകയായിരുന്നു.

ആറു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. അബ്ദുല്ല – ആസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ: റജുല. ഒരു മകളുണ്ട്. മൃതദേഹം വാദി ദവാസിറില്‍ അടക്കം ചെയ്യും.

Most Popular