Tuesday, May 18, 2021
Home Gulf Saudi Arabia പിതാവ് തടസ്സമെന്ന് പരാതി; ഒടുവില്‍ ജഡ്ജിയുടെ സാന്നിധ്യത്തില്‍ സൗദി യുവതിക്ക് വിവാഹം

പിതാവ് തടസ്സമെന്ന് പരാതി; ഒടുവില്‍ ജഡ്ജിയുടെ സാന്നിധ്യത്തില്‍ സൗദി യുവതിക്ക് വിവാഹം

റിയാദ്: പിതാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് ജഡ്ജിയുടെ രക്ഷാകര്‍തൃത്വത്തില്‍ സൗദി വനിതയുടെ വിവാഹം. വിവാഹ അന്വേഷണങ്ങളെല്ലാം നിരസിക്കുന്ന പിതാവിനെതിരെ മകള്‍ കോടതിയെ സമീപിച്ചതോടെയാണ് വ്യത്യസ്ത വിവാഹത്തിനു കോടതി വേദിയായത്.

രക്ഷാകര്‍തൃ പദവി പിതാവില്‍ നിന്നു നീക്കി ജഡ്ജിയിലേക്ക് മാറ്റണമെന്നായിരുന്നു യുവതിയുടെ ആവശ്യം. കേസു പരിഗണിച്ച കോടതി യുവതിയുടെ പിതാവിന്റെ നിസ്സഹകരണം ബോധ്യപ്പെട്ടതോടെ രക്ഷാകര്‍തൃ പദവി ജഡ്ജിയിലേക്കു മാറ്റി ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു. ഇതിനിടെ യുവാവ് കോടതിയിലെത്തി വിവാഹത്തിനു സന്നദ്ധ അറിയിച്ചു. തുടര്‍ന്ന് 5 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി ജഡ്ജിയുടെ രക്ഷാകര്‍തൃത്വത്തില്‍ വിവാഹം നടത്തുകയായിരുന്നു. സമാന കേസില്‍ നേരത്തേ സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.


 

Most Popular