Friday, May 14, 2021
Home Gulf Saudi Arabia സൗദിയില്‍ 1869 പേര്‍ക്ക് കൂടി കോവിഡ്; 24 പേര്‍ മരിച്ചു

സൗദിയില്‍ 1869 പേര്‍ക്ക് കൂടി കോവിഡ്; 24 പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1869 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം എണ്ണം 89011 ആയി. 1484 പേര്‍ക്ക് കോവിഡ് മുക്തരായി. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 65790 ആയി ഉയര്‍ന്നു.

24 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ മൊത്തം മരിച്ചവരുടെ എണ്ണം 549 ആയി ഉയര്‍ന്നു. 22672 പേര്‍ ചികിത്സയിലാണ്. 1264 പേരുടെ നില ഗുരുതരമാണ്. പല വിധ അസുഖങ്ങളുള്ളവരാണ് ഇവരിലധികവും.

SaudiArabia announces 1,869 new coronavirus cases


 

Most Popular