റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 4574 പേര്‍ക്ക് കൂടി കോവിഡ് സുഖപ്പെട്ടു. 2764 പേര്‍ക്കാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. 45 പേരാണ് രാജ്യത്ത് ഇന്ന് രോഗബാധ മൂലം മരിച്ചത്.
ഇതോടെ മരണ സംഖ്യ 2,370 ആയും മൊത്തം രോഗികളുടെ എണ്ണം 2,43,238 ആയും ഉയര്‍ന്നു. 1,87,622 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 53,244 പേരില്‍ 2,206 പേരുടെ നില ഗുരുതരമാണ്. 10,24,489 പേര്‍ക്ക് തഥമന്‍ ക്ലിനിക്കുകളില്‍ ചികിത്സ നല്കി. 24,94,873 ടെസ്റ്റുകള്‍ നടത്തിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
SaudiArabia confirms 4,574 new coronavirus recoveries