Sunday, July 25, 2021
Home Gulf Saudi Arabia സൗദിയിലെ ഗ്രോസറികളിലും സ്വദേശിവല്‍ക്കരണം വരുന്നു; അടുത്ത വര്‍ഷം അവസാനത്തോടെ 17,000 പേര്‍ക്ക് തൊഴില്‍ നല്‍കും

സൗദിയിലെ ഗ്രോസറികളിലും സ്വദേശിവല്‍ക്കരണം വരുന്നു; അടുത്ത വര്‍ഷം അവസാനത്തോടെ 17,000 പേര്‍ക്ക് തൊഴില്‍ നല്‍കും

റിയാദ്: സൗദിയിലെ പലചരക്കു കടകളില്‍(ഗ്രോസറി) സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം. 2021 അവസാനത്തോടെ രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും സൗദി യുവാക്കളും യുവതികളുമുള്‍പ്പെടെ 17,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തുടക്കമിട്ടു.

ഇതിനായി കൂടുതല്‍ തൊഴിലന്വേഷകരില്‍ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാന്‍ ഒരാഴ്ചയാണ് സമയം അനുവദിച്ചിട്ടുള്ളത്. 100 മുതല്‍ 499 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, 500 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രൊവിഷന്‍ സ്റ്റോറുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിലവില്‍ 105,000 തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കുന്നത്, ഓരോ ഷോപ്പിലും ശരാശരി 10 തൊഴിലാളികളുണ്ട്.

Most Popular