Friday, May 14, 2021
Home Gulf Saudi Arabia സൗദിയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇന്ന് മുതല്‍ ക്രിമിനല്‍ കുറ്റം

സൗദിയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇന്ന് മുതല്‍ ക്രിമിനല്‍ കുറ്റം

സൗദിയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റമായി പരിഗണിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ്. മനപ്പൂര്‍വ്വമായ ട്രാഫിക് അപടകങ്ങള്‍, അപകട സ്ഥലത്ത് വാഹനം നിറുത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും. ഇതു സംബന്ധിച്ച കരാറില്‍ ട്രാഫിക് വിഭാഗവും പബ്ലിക് പ്രൊസിക്യൂഷനും തമ്മില്‍ ധാരണയിലെത്തി.

ഡ്രൈവറുടെ വീഴ്ചയും നിയമ ലംഘനവും കാരണം മരണത്തിനോ, അംഗവൈകല്യത്തിനോ കാരണമാകുന്ന അപകടങ്ങള്‍, അപകട സ്ഥലത്ത് വാഹനം നിറത്താതെ പോകുകയോ, അപകടം ട്രാഫിക് വിഭാഗത്തെ അറിയിക്കാതിരിക്കുകയോ ചെയ്യല്‍, അപകടം നടത്തിയ ഡ്രൈവറെ മാറ്റി പകരം ഡ്രൈവറെ നിര്‍ദ്ദേശിക്കല്‍, പരിക്കേറ്റവര്‍ക്ക് സാധ്യമായ സഹായങ്ങള്‍ നല്‍കാതരിക്കല്‍, മനപ്പൂര്‍വ്വം അപകടം ഉണ്ടാക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇരു വിഭാഗങ്ങളും ചേര്‍ന്നാണ് ഇനി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. പബ്ലിക് പ്രൊസിക്യൂഷന്‍ വിഭാഗവും സംഭവസ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ സ്വീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യും. തുടര്‍നടപടികള്‍ക്കും പ്രൊസിക്യൂഷന്‍ വിഭാഗമായിരിക്കും നേതൃത്വം നല്‍കുക.

ഇതു സംബന്ധിച്ച കരാറില്‍ ട്രാഫിക് വിഭാഗവും പബ്ലിക് പ്രൊസിക്യൂഷനും ഒപ്പുവെച്ചു. ഗുരുതരമായ ട്രാഫിക് കേസുകള്‍ നേരിട്ട് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുന്നതിനാണ് ധാരണ. പബ്ലിക് പ്രൊസിക്യൂഷന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് അബ്ദുള്ള ബിന്‍ നാസിര്‍ അല്‍മുഖ്ബിലും സൗദി ട്രാഫിക് ഡയക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയും തമ്മിലാണ് കരാര്‍ കൈമാറ്റം നടത്തിയത്. ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ കൈമാറ്റമാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ.

Most Popular