Thursday, June 17, 2021
Home Gulf Saudi Arabia ഷാഹിദ് ആലം ജിദ്ദയിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍

ഷാഹിദ് ആലം ജിദ്ദയിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍

റിയാദ്: ജിദ്ദയിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി മുന്‍ ഡപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായിരുന്ന ഷാഹിദ് ആലം നിയമിതനായി. മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖിന് പകരമായാണ് നിയമനം.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാലോ അഞ്ചോ ആഴ്ച്ചകള്‍ക്കുള്ളില്‍ ഷാഹിദ് ആലം സ്ഥാനമേറ്റെടുക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. യുഎന്നിലെ ഇന്ത്യന്‍ മിഷന്‍ പെര്‍മനന്റ് സെക്രട്ടറിയായ ഡോ. സദ്‌റെ ആലമായിരുന്നു നൂര്‍ ശെയ്ഖിന് പകരമായി വരുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍, ഇന്ത്യയില്‍ 2022ല്‍ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര വിഭാഗത്തിന്റെ ചുമതലയേറ്റെടുത്തതിനാലാണ് ഷാഹിദ് ആലം നിയമിതനായതെന്ന് ഡോ. സയീദ് അറിയിച്ചു.

ഹജ്ജ് കോണ്‍സല്‍ എന്ന നിലയിലുള്ള പ്രവര്‍ത്തി പരിചയവും ഇന്ത്യന്‍ സമൂഹവുമായുള്ള അടുത്ത ബന്ധവും കോണ്‍സുല്‍ ജനറല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ സഹായിക്കുമെന്ന് ഡോ. സയീദ് പ്രത്യാശ പ്രകടിപ്പിച്ചു. നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ദൗത്യം വേഗത്തിലാക്കാന്‍ അദ്ദേഹത്തിന്റെ വരവ് സഹായിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

ന്യൂഡല്‍ഹിയിലെ വിദേശകാര്യമന്ത്രാലയം ആസ്ഥാനത്താണ് ഷാഹിദ് ആലം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നുള്ള ഡോ. ശക്കീല ഖാത്തൂന്‍ ആണ് ഭാര്യ. 2010 ജൂണില്‍ ന്യൂഡല്‍ഹിയില്‍ നിന്നാണ് ഐഎഫ്എസ് പരിശീലനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 2012-14ല്‍ കെയ്‌റോ എംബസിയില്‍ സേവമനുഷ്ടിക്കവേ അറബി ഭാഷയില്‍ പരിശീലനം നേടി.

2014-15ല്‍ അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ സെക്കന്റ് സെക്രട്ടറിയായിരുന്നു. അതിന് ശേഷമണ് ഹജ്ജ് കോണ്‍സലായി നിയമിതനായത്.

Shahid Alam named new Indian consul general


 

Most Popular