റിയാദ്: തെക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ ആറു പേര് വെടിയേറ്റു മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവര്‍ മുഴുവന്‍ സ്വദേശികളാണ്. ചൊവ്വാഴ്ച്ചയാണ് സംഭവം നടന്നതെന്ന് അസീര്‍ പോലിസ് വക്താവ് ലഫ്റ്റനന്റ് കേണല്‍ സായിദ് മുഹമ്മദ് അല്‍ ദബ്ബാഷ് പറഞ്ഞു. അസീര്‍ പ്രവിശ്യയിലെ അംവ ഗവര്‍ണറേറ്റില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്.
30നും 40നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഏതാനും പേര് അറസ്റ്റിലായതായും പോലിസ് അറിയിച്ചു.
Six people killed in shooting in Saudi Arabia’s Asir province