Wednesday, June 23, 2021
Home Gulf Saudi Arabia കോവിഡ് വ്യാപനം: കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരില്ലെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം

കോവിഡ് വ്യാപനം: കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരില്ലെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: നിലവിലെ സ്ഥിതിഗതികള്‍ പരിഗണിക്കുമ്പോള്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് കൂടുതല്‍ കടുത്ത നടപടികള്‍ വേണ്ടിവരില്ലെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോഖ്ദാന്‍. പുതിയ രോഗബാധാ കേസുകളുടെ എണ്ണം അഞ്ചു മുതല്‍ പത്തു ശതമാനം വരെ തുടര്‍ച്ചയായി വര്‍ധിക്കുകയാണെങ്കില്‍ നിയന്ത്രണം കടുപ്പിക്കും. കുടുംബ ഒത്തുചേരല്‍ സ്ഥലങ്ങള്‍ വഴി കൊറോണ പകരാതെ നോക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുകയും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കുകയും വേണം. രണ്ടാമത് ഡോസ് കൊറോണ വാക്സിന്‍ വിതരണത്തിന്റെ സമയക്രമം അടുത്തയാഴ്ച പുനര്‍നിര്‍ണയിക്കും. വരുന്ന മൂന്നു മാസത്തിനുള്ളില്‍ സൗദി ജനസംഖ്യയിലെ നല്ലൊരു ശതമാനത്തിനും വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 337 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പുതുതായി 356 പേര്‍ രോഗമുക്തി നേടുകയും നാലു കൊറോണ രോഗികള്‍ മരിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 456 പേര്‍ അടക്കം 2,679 പേര്‍ ചികിത്സയിലാണ്.

Most Popular