News Flash
X
കേളിയുടെ ഇടപെടല്‍; സുരേഷ് കുമാര്‍ നാടണഞ്ഞു

കേളിയുടെ ഇടപെടല്‍; സുരേഷ് കുമാര്‍ നാടണഞ്ഞു

personSJ access_timeSaturday January 9, 2021
HIGHLIGHTS
തൃശ്ശൂര്‍ ചാവക്കാട് സ്വദേശി സുരേഷ് കുമാര്‍ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലില്‍ നാടണഞ്ഞു.

റിയാദ്: ജയിലില്‍ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുകയായിരുന്ന തൃശ്ശൂര്‍ ചാവക്കാട് സ്വദേശി സുരേഷ് കുമാര്‍ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലില്‍ നാടണഞ്ഞു.

മൂന്ന് വര്‍ഷത്തോളമായി സൗദിയിലുള്ള സുരേഷ് കുമാര്‍ എട്ടു മാസം മുന്‍പാണ് ഒരു കേസുമായി ബന്ധപ്പെട്ട് ജയിലിലായത്. തുടര്‍ന്ന് ജയിലില്‍ വെച്ച് വിവിധ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടിലായ സുരേഷ് കുമാറിന്റെ ഭാര്യയുടേയും രണ്ടു കുട്ടികളുടേയും ആവശ്യപ്രകാരം ഗുരുവായൂര്‍ എം.എല്‍.എ. അബ്ദുള്‍ ഖാദറാണ് വിഷയത്തില്‍ ഇടപെടാന്‍ കേളിയോട് അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് കേളി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ ജയിലില്‍ ബന്ധപ്പെട്ട് ആവശ്യമായ മരുന്നുകളും മറ്റും ജയിലില്‍ എത്തിച്ചു കൊടുക്കുകയും നാട്ടിലെ കുടുംബവുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കി കൊടുത്തു.

തുടര്‍ന്ന് എമ്പസിയുമായി ബന്ധപ്പെട്ട് സൗദിയില്‍ നിന്നും പുറത്ത് കടക്കാനുള്ള ‘ഔട്ട് പാസ്സ്’ ഒരുക്കിക്കൊടുക്കുകയും, ബത്ഹയിലെ വ്യാപാരികളില്‍ നിന്ന് ധരിക്കാനുള്ള വസ്ത്രങ്ങളും എത്തിച്ച് നല്‍കി കഴിഞ്ഞ ദിവസം സുരേഷ് കുമാറിനെ നാട്ടിലെത്തിച്ചു.

SHARE :
folder_openTags
content_copyCategory