Thursday, June 17, 2021
Home Gulf Saudi Arabia ഷോപ്പിങ് മാളുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും പ്രവേശിക്കാന്‍ റിയാദിലും തവക്കല്‍നാ ആപ്പ് നിര്‍ബന്ധം

ഷോപ്പിങ് മാളുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും പ്രവേശിക്കാന്‍ റിയാദിലും തവക്കല്‍നാ ആപ്പ് നിര്‍ബന്ധം

റിയാദ്: പുതിയ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗദിയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഷോപ്പിങ് മാളുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും പ്രവേശിക്കാന്‍ റിയാദിലും തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്റേതാണ് ഉത്തരവ്. മുഴുവന്‍ ആളുകളും മൊബൈല്‍ ഫോണുകളില്‍ തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്യണം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന ശക്തമാക്കും. പരിശോധന ഏകോപിപ്പിക്കുന്നതിന് പ്രത്യേക ഓഫീസ് തുറക്കാനും ധാരണയായി. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കണമെന്നും വിവാഹം, അനുശോചനം, പള്ളികളിലെ നിസ്‌കാരം, ഖബറടക്ക ചടങ്ങ് എന്നിവയിലെല്ലാം അമ്പതിലധികം ആളുകള്‍ കൂടാന്‍ പാടില്ലെന്നും ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.

Most Popular