Sunday, May 16, 2021
Home Newsfeed സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി. തിരുവനന്തപുരം വെള്ളൂര്‍, കൊയ്തുര്‍ക്കോണം ഡി.ഡി ഹൗസില്‍ ദില്‍ഷാദിന്റെ മൃതദേഹം ബുധനാഴ്ച്ച ദമ്മാം 91 മഖ്ബറയില്‍ ഖബറടക്കി. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കോവിഡ് ബാധിതനാണെന്ന് മനസ്സിലാവുന്നത്. തുടര്‍ചികിത്സക്ക് ചൊവ്വാഴ്ച്ച ദമ്മാം സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിക്കുകയായിരുന്നു. ദമ്മാമിലെ ഒരു ബഖാലയില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. 12 വര്‍ഷത്തോളമായി പ്രവാസിയാണ്. ഭാര്യ: ഷംന, മക്കള്‍: ഹന്ന, അന്‍ഫ, മാതാവ്: സുലൈഖ ബീവി, സഹോദരന്‍: ദിലീം.

 

Most Popular