Saturday, May 15, 2021
Home News Kerala മുസാമിയയില്‍ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം മറവ് ചെയ്തു

മുസാമിയയില്‍ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം മറവ് ചെയ്തു

റിയാദ്: മുസാമിയയില്‍ മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷെമീം മുഹമ്മദ് യുസഫിന്റെ (32) മൃതദേഹം മറവ് ചെയ്തു. മുസാമിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ട ഷെമീമിന്റെ വിവരം സുഹൃത്തുക്കള്‍ സ്‌പോണ്‍സറെ അറിയിക്കുകയും ബന്ധുവായ സുധീര്‍ അബ്ദുള്‍ അസീസിന്റെ പേരിലുള്ള സമ്മതപത്ര പ്രകാരം കേളി ജീവകാരുണ്യ വിഭാഗം മൃതശരീരം മറവുചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. റിയാദ് അല്‍ഹയറിന് സമീപമുള്ള മന്‍സൂരിയയിലെ മഖ്ബറയിലാണ് മൃതദേഹം മറവു ചെയ്തത്. ഷെമീമിന്റെ നിരവധി സുഹൃത്തുക്കളുടെയും, ബന്ധുക്കളുടേയും, സാമുഹിക പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തിലാണ് ഖബറടക്കം നടന്നത്.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മറവ് ചെയ്യുന്നതിന് കേളി കലാ സാംസ്‌കാരിക വേദി മുസാമിയ ഏരിയ ജീവകാരുണ്യ കണ്‍വീനര്‍ നിസാര്‍ റാവുത്തര്‍, കേളി കേന്ദ്ര ജീവകാരുണ്യ കണ്‍വീനര്‍ മധു പട്ടാമ്പി എന്നിവര്‍ നേതൃത്വം നല്‍കി.മുസാമിയായിലെ സ്‌പെയര്‍ പാര്‍ട്സ് കടയിലെ ജീവനക്കാരനായ ഷെമീമിന് ഭാര്യയും ആറും, നാലും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമുണ്ട്. പ്രവാസിയായിരുന്ന മുഹമ്മദ് യുസഫാണ് പിതാവ്, മാതാവ് നസീമാബീവി.

Most Popular