Tuesday, June 22, 2021
Home Gulf Saudi Arabia സൗദി നിര്‍മിത വാക്‌സിനിന്റെ ആദ്യ ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കമായി

സൗദി നിര്‍മിത വാക്‌സിനിന്റെ ആദ്യ ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കമായി

റിയാദ്: സൗദി നിര്‍മിത കോവിഡ് വാക്സിനിന്റെ ആദ്യ ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കമായി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ക്ലിനിക്കില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ച വാക്സിന്‍ ഫലപ്രദമാണെന്ന് ലാബ് പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്. വാക്സിനിന്റെ ലാബ് പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്.  ആഗോളത്തലത്തിലെ തന്നെ ബ്രിട്ടനിലും സ്വീഡനിലുമുള്ള
വന്‍തോതില്‍ വാക്സിനുകള്‍ നിര്‍മിക്കുന്ന വന്‍കിട കമ്പനിയുമായി ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്സിറ്റി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിന് ഉചിതമായ അളവ് വാക്സിന്‍ തയാറാക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. അപകടസാധ്യത വിലയിരുത്തല്‍, ഗുണനിലവാരം, അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കും ഉല്‍പാദന രീതികള്‍ക്കും അന്താരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റികളുടെ വ്യവസ്ഥകള്‍ക്കും അനുസൃതമായി ആദ്യ ബാച്ച് വാക്സിന്‍ ഉല്‍പാദനം അടക്കം ഈ കരാറില്‍ ഉള്‍പ്പെടുന്നു.

അതേസമയം ക്ലിനിക്കല്‍ ഘട്ടത്തിലെ പ്രോട്ടോകോള്‍ തയാറാക്കാനും മേല്‍നോട്ടം വഹിക്കാനുമുള്ള പ്രക്രിയയില്‍ സര്‍വകലാശാലയിലെ ഗവേഷണ സംഘവുമായി പങ്കാളിത്തം വഹിക്കുന്നതിനും മറ്റൊരു സ്പെഷ്യലിസ്റ്റ് സെന്ററുമായും യൂനിവേഴ്സിറ്റി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനും ക്ലിനിക്കല്‍ പഠനങ്ങളില്‍ പങ്കെടുക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ ലഭ്യമാക്കാനും സന്നദ്ധപ്രവര്‍ത്തകരില്‍ വാക്സിന്‍ മൂലം രൂപപ്പെടുന്ന പ്രതിരോധ ശേഷി വിലയിരുത്തുകയും ചെയ്യും.

Most Popular