Sunday, September 19, 2021
Home News International സൗദിയിൽ നഴ്സിനെ ആശുപത്രിയുടെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹമായി തുടരുന്നു

സൗദിയിൽ നഴ്സിനെ ആശുപത്രിയുടെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹമായി തുടരുന്നു

ആലക്കോട്: സൗദിയിലെ ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വെള്ളാട് സ്വദേശിനിയായ നഴ്‌സിന്റെ മരണ കാരണം ദുരൂഹമായി തുടരുന്നു .വെള്ളാട് മുക്കിടിക്കാട്ടില്‍ ജോണിന്റെയും സെലിന്റെയും മകള്‍ ജോമി ജോണ്‍ സെലിന്‍ എന്ന 28 കാരിയെയാണ് ആശുപത്രിയുടെ കുളിമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച മുതല്‍ സെലിനെ കാണാനില്ലായിരുന്നു.അവിവാഹിതയാണ്.രണ്ട് മാസം മുൻപ് നാട്ടിൽ വന്നു മണ്ടങ്ങിയ ജോമി അൽ ഖോബാറി ആശുപത്രിയിൽ ജോലി ചെയ്‌ത്‌ വരുകയായിരുന്നു. ജോമിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

ഓപ്പറേഷൻ തിയറ്ററിനു സമീപമുള്ള കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.എന്നാൽ ശരീത്തിൽ പരിക്കുകളോ മുറിവുകളോ ഇല്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ .രോഗികളെ മായ്ക്കാൻ ഉപയോഗിക്കുന്ന മരുന്ന് കൂടിയ അളവിൽ ശരീരത്തിൽ കുത്തിവെച്ചതാണ് മരണത്തിന് കാരണമെന്നാണ് ഒടുവിൽ പുറത്തുവരുന്ന നിഗമനം.പോസ്റ്റ്‌മോർട്ടത്തിൽ മാത്രമേ ഇക്കാര്യം വ്യക്തമാവൂ.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് മലയാളി സംഘടന പ്രവർത്തകർ .

 

Most Popular