Tuesday, June 22, 2021
Home News Kerala കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കൊല്ലം പട്ടാഴിയിൽ കൈമാറി

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കൊല്ലം പട്ടാഴിയിൽ കൈമാറി

റിയാദ്  : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം  (2019 – 20) കൊല്ലം പട്ടാഴിയിൽ നടന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി റൗദ ഏരിയ അംഗമായ അബൂബക്കറിന്റെ മകൻ മുഹമ്മദ് ആദിലിനാണ് പുരസ്‍കാരം കൈമാറിയത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന്  മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

ആദിലിന്റെ പട്ടാഴി വടക്കേക്കര വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജീവാണ് പുരസ്കാരം കൈമാറിയത്. കേളി മുൻ അംഗവും, കേരള പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായ സന്തോഷ് മാനവം സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരള പ്രവാസി സംഘം മേഖലാ സെക്രട്ടറി നൈസാം അധ്യക്ഷത വഹിച്ചു. സിപിഐ എം ബ്രാഞ്ച് അംഗങ്ങളായ രാമചന്ദ്രൻ പട്ടാഴി, കിഷോർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുഹമ്മദ് ആദിൽ നന്ദി പറഞ്ഞു.

Most Popular