News Flash
X
വിമാനത്താവളത്തില്‍ ആദ്യമായി എത്തുന്ന  ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടത് റിക്രൂട്ട്മെന്റ്‌ കമ്പനി

വിമാനത്താവളത്തില്‍ ആദ്യമായി എത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടത് റിക്രൂട്ട്മെന്റ്‌ കമ്പനി

personSJ access_timeWednesday October 28, 2020
HIGHLIGHTS
നിലവില്‍ റിയാദ് എയര്‍പോര്‍ട്ടില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

ജിദ്ദ: ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിനായി പുതിയ സംവിധാനം ഒരുക്കി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ സംവിധാനം അനുസരിച്ച്, ആദ്യമായി സൗദിയില്‍ എത്തുന്ന ഒരു ഗാര്‍ഹിക തൊഴിലാളിയെ ജവാസാത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടനെ റിക്രൂട്ട്‌മെന്റ്‌ കമ്പനികളും ഓഫീസുകളും ആണു സ്വീകരിക്കേണ്ടത്. നിലവില്‍ റിയാദ് എയര്‍പോര്‍ട്ടില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. വൈകാതെ രാജ്യത്തെ മറ്റു എയര്‍പോര്‍ട്ടുകളിലും ഇതേ സംവിധാനം കൊണ്ട് വരുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ റി എന്‍ട്രി വിസയില്‍ മടങ്ങി വരുന്ന ഗാര്‍ഹിക തൊഴിലാളിയെ സ്വീകരിക്കേണ്ട ഉത്തരവാദിത്വം സ്പോണ്‍സര്‍ക്കായിരിക്കും.

SHARE :
folder_openTags
content_copyCategory