Tuesday, June 15, 2021
Home Gulf Saudi Arabia ഡിജിറ്റൽ ഫൈബർ ഒപ്റ്റിക് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ 500 മില്യൺ ഡോളർ നിക്ഷേപിക്കാന്‍ ഒരുങ്ങി സൗദി

ഡിജിറ്റൽ ഫൈബർ ഒപ്റ്റിക് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ 500 മില്യൺ ഡോളർ നിക്ഷേപിക്കാന്‍ ഒരുങ്ങി സൗദി

റിയാദ്: സാമ്പത്തിക വികസനം ലക്ഷ്യമിട്ട് ദീര്‍ഘകാല വരുമാനമുള്ള മേഖലകളിലും കമ്പനികളിലും കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് തയ്യാറായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്). ഡിജിറ്റല്‍ ഫൈബര്‍ ഒപ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്. പ്രാദേശിക അടിത്തറ ശക്തിപ്പെടുത്തിയും അന്താരാഷ്ട്ര വിപണിയില്‍ നിക്ഷേപം വര്‍ധിപ്പിച്ചുമാണ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പുതിയ നയങ്ങള്‍ക്ക് രൂപം നല്‍കുന്നത്. ഈ വിപണികളില്‍ ഏറ്റവും നിക്ഷേപ സാധ്യത ഇന്ത്യയിലാണെന്ന് കണ്ടാണ് പി.ഐ.എഫ് ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നിനായി ഡിജിറ്റല്‍ ഫൈബര്‍ ഒപ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിനെ സമീപിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണികളെ പോലെ ഭാവിയില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള എല്ലാ കമ്പനികളിലും നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്ന് പി.ഐ.എഫ് വക്താവ് അറിയിച്ചു.

സാമ്പത്തിക മേഖലക്ക് പുറമെ ബാങ്കിംഗ്, ഊര്‍ജം, സാങ്കേതികവിദ്യ, വ്യോമയാനം, ഗതാഗതം, ടൂറിസം, മാധ്യമം, വിനോദം, ഇന്‍ഫ്രാസ്ട്രക്ചര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, കമ്യൂണിക്കേഷന്‍, ഭക്ഷണ പാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ അടുത്ത നീക്കം.

ഈ വര്‍ഷാദ്യം പ്രമുഖ ഡിജിറ്റല്‍ സേവന പ്ലാറ്റ്‌ഫോമായ ജിയോ പ്ലാറ്റ്‌ഫോമുകളുടെ ബിസിനസില്‍ 2.32 ശതമാനം ഓഹരി ഏറ്റെടുത്തിരുന്നു. ദേശീയ സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ടാണ് പി.ഐ.എഫ് അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കാനുള്ള പുതിയ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളില്‍ സുപ്രധാന നീക്കമായാണ് പി.ഐ.എഫ് പ്രവര്‍ത്തനങ്ങളെ ഗവണ്‍മെന്റ് നോക്കിക്കാണുന്നത്.

Most Popular