Saturday, July 24, 2021
Home Newsfeed സൗദിയിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം കോവിഡ് വാക്‌സിൻ ഇന്നുമുതൽ

സൗദിയിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം കോവിഡ് വാക്‌സിൻ ഇന്നുമുതൽ

റിയാദ്: സൗദിയിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം കോവിഡ് വാക്‌സിൻ ഇന്നുമുതൽ നല്‍കി തുടങ്ങുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍ തുടരും. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 70 ശതമാനം പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ 587 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെ 16.8 ദശലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Popular