റിയാദ്: റമദാനില്‍ സ്വകാര്യമേഖലയിലെ ജോലി സമയം സൗദി അറേബ്യ പ്രഖ്യാപിച്ചു. റമദാനില്‍ ആറ് മണിക്കൂറായിരിക്കും ജോലി സമയമം. സ്വകാര്യ മേഖലയിലെ എസ്.വൈ.എ.എസ് ജീവനക്കാര്‍ക്ക് ജോലി സമയം ആറ് മണിക്കൂറാക്കി കുറച്ചതായി മാനവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ബാങ്കുകളും രാവിലെ 10 മുതല്‍ വൈകുന്നരം നാല് വരെയാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ മണിട്രാന്‍സ്ഫര്‍ പണമിടപാട് സ്ഥാപനങ്ങള്‍ രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം അഞ്ചര വരെ പ്രവര്‍ത്തിക്കുന്നതാണ്. ബാങ്കുകളുടെ ചെറിയ പെരുന്നാള്‍ അവധി മെയ് 10 മുതല്‍ 17 വരെയും ബലി പെരുന്നാള്‍ അവധി ജൂലൈ 15 മുതല്‍ 25 വരെയുമായിരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. എന്നാല്‍ മണിട്രാന്‍സ്ഫര്‍ സ്ഥാപനങ്ങള്‍ക്ക് മെയ് 11 മുതല്‍ 16 വരെ ചെറിയ പെരുന്നാള്‍ അവധിയായും, ജൂലൈ 18 മുതല്‍ 22 വരെ ബലിപെരുന്നാള്‍ അവധിയുമായിരിക്കും.