ദോഹ: ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 35 വാഹനങ്ങള്‍ക്ക് പിഴ ശിക്ഷ ഒഴിവാക്കി നല്‍കിയതായി മുന്‍സിപ്പാലിറ്റി ജനറല്‍ കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഹമദ് സുല്‍ത്താന്‍ അല്‍ ഷാഹ്വാനി അറിയിച്ചു. പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ കാറുകള്‍ കൊവിഡ് പ്രതിസന്ധി മൂലം വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയതാണെന്ന് അധികൃതര്‍ കണ്ടെത്തി. അതേസമയം, ദീര്‍ഘകാലത്തേക്ക് രാജ്യത്ത് ഉപേക്ഷിക്കപ്പെട്ട കാറുകള്‍ കണ്ടെത്താന്‍ ദോഹയുടെ പതിനാറോളം പ്രത്യേക സ്ഥലങ്ങളില്‍ അധികൃതര്‍ പരിശോധനകള്‍ ശക്തമാക്കി. ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും നിയമങ്ങള്‍ പാലിക്കാത്തവരുടെ വാഹനങ്ങള്‍ കണ്ടു കിട്ടുമെന്നും അല്‍ ഷാഹ്വാനി പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.