News Flash
X
‘കേളിയിലൂടെ കേരളത്തിലേക്ക്’: സ്‌പോണ്‍സര്‍മാരെ ആദരിച്ചു

‘കേളിയിലൂടെ കേരളത്തിലേക്ക്’: സ്‌പോണ്‍സര്‍മാരെ ആദരിച്ചു

personSJ access_timeMonday January 11, 2021
HIGHLIGHTS
കൂടാതെ കേളിയുടെ വാര്‍ഷികാഘോഷ പരിപാടിയുടെ പ്രായോജകര്‍ക്കും കേളിയുടെ ആദരം നല്‍കി.

റിയാദ്: കോവിഡ് മഹാമാരിക്കിടയില്‍ തൊഴിലും വേതനവും ഇല്ലാതെ കഷ്ടപ്പെടുകയായിരുന്ന നിര്‍ദ്ധനരായ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കേളി ആവിഷ്‌കരിച്ച ‘കേളിയിലൂടെ കേരളത്തിലേക്ക് ‘ എന്ന സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയുമായി സഹകരിച്ച റിയാദിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളേയും ആദരിച്ചു. കൂടാതെ കേളിയുടെ വാര്‍ഷികാഘോഷ പരിപാടിയുടെ പ്രായോജകര്‍ക്കും കേളിയുടെ ആദരം നല്‍കി.

ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടല്‍ അങ്കണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് അരങ്ങേറിയ കേളിയുടെ പ്രൗഢഗംഭീരമായ ഇരുപതാം വാര്‍ഷികാഘോഷ വേളയിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്. ‘കേളിയിലൂടെ കേരളത്തിലേക്ക്’ എന്ന പദ്ധതി പ്രകാരം 87 നിര്‍ദ്ധന പ്രവാസികളെ കേരളത്തിലേക്ക് എത്തിക്കാന്‍ ഒന്നോ അതിലധികമോ ടിക്കറ്റ് നല്‍കി സഹായിച്ചവരെയും, കേളിയുമായി സഹകരിക്കുന്ന 29 സ്‌പോണ്‍സര്‍മാരേയുമാണ് ചടങ്ങില്‍ ആദരിച്ചത്. ഇവരെക്കൂടാത്ത ചെറുതും വലുതുമായ തുകകള്‍ നല്‍കി ഈ പദ്ധതി വിജയിപ്പിക്കാന്‍ നിരവധി പേര്‍ കേളിയുടെ കൂടെ സഹകരിച്ചിട്ടുണ്ട്.

കേളി വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കണ്ടോന്താര്‍ ആമുഖ പ്രഭാഷണം നടത്തിയ ആദരിക്കല്‍ ചടങ്ങില്‍ കേളി ആക്ടിങ് പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷതയും സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതവും ആശംസിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ഗോപിനാഥ് വേങ്ങര, ജോ.സെക്രട്ടറിമാരായ ടി.ആര്‍.സുബ്രഹ്മണ്യന്‍, സുരേഷ് കണ്ണപുരം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

SHARE :
folder_openTags
content_copyCategory