Friday, June 18, 2021
Home Gulf Saudi Arabia സൗദിയില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്​ച വരെ മഴക്ക് സാധ്യത

സൗദിയില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്​ച വരെ മഴക്ക് സാധ്യത

യാംബു: സൗദി അറേബ്യയിലെ എട്ടോളം പ്രവിശ്യകളില്‍ വ്യഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴക്ക് സാധ്യത. മക്ക, മദീന, തബൂക്ക്, ഹാഇല്‍, ത്വാഇഫ്, അല്‍-ജൗഫ്, അല്‍വജ്ഹ്, അല്‍ഖസിം തുടങ്ങിയ പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴക്കുള്ള സാധ്യത ഉള്ളതായും പ്രദേശവാസികള്‍ ജാഗ്രത കൈക്കൊള്ളണമെന്നും അധികൃതര്‍ അറിയിച്ചു. ഇരുണ്ട അന്തരീക്ഷവും പൊടിക്കാറ്റിനുള്ള സാധ്യതയും കണക്കിലെടുത്ത് പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

Most Popular